ഉഷ്ണ-മിതോഷ്ണമേഖലയില്‍ കണ്ടുവരുന്ന ഒരു സസ്യമാണ് ഈറ്റ (elephant bamboo - India reed bamboo). ഇതിന്റെ ശാസ്ത്രീയനാമം Ochlandra travancorica എന്നാണ്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലും തണ്ണീര്‍തടങ്ങളുടേയും നദീ തടങ്ങളിലും കണ്ടുവരുന്ന ഈറ്റ ഒരു ബഹുവര്‍ഷ സസ്യം കൂടിയാണ്.
നേരെ വളരുന്ന പ്രകൃതമുള്ള ഈറ്റ കൂട്ടമായി വളരുന്ന ഒരു സസ്യമാണ്. പുല് വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ഇത് ഏകദേശം 1 മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു.
പുഴുങ്ങിയ നെല്ല് ഉണക്കുന്നതിനായി ഉപയോഗിച്ചിരുന്ന പനമ്പ് (ഒരു തരം പായ) ഉണ്ടാക്കുന്നത് ഈറ്റയില്‍ നിന്നുമാണ്. കൂടാതെ വട്ടി, കുട്ട, മുറം തുടങ്ങിയ വസ്തുക്കളുടെ നിര്‍മ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു. വേരിന്റെ പടലമുള്ളതിനാല്‍ മണ്ണൊലിപ്പ് തടയുന്നതിന് ജൈവവേലിയായും ഉപയോഗിക്കുന്നു. കൂടാതെ ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ. ആനയേക്കൂടാതെ പുല്ലിന്റെ അഭാവത്തില്‍ കുതിരകളും ഈറ്റ ഭക്ഷണമാക്കാറുണ്ട്.
No comments:
Post a Comment