Zizyphus jujuba, Ziziphus mauritiana എന്ന് ശാസ്ത്രനാമം. ഇന്‍ഡ്യയിലും മ്യാന്മാറിലും കൃഷി ചെയ്തു വരുന്നു. തനിയെ കിളിര്‍ത്തുവരുന്നവയുടെ (കാട്ടു ലന്ത) ഫലങ്ങള്‍ കയ്പ്പും ചവര്‍പ്പുമുള്ളതാണ്. നട്ടുവളര്‍ത്തുന്നവയുടെ (ഗൃഹബദരം) കായ്കള്‍ സ്വാദുള്ളതും പുളി കുറഞ്ഞതുമാണ്.
കായ്കള്‍ പച്ചക്കറിയായി ഉപയോഗിച്ചിരുന്നത് സാധാരണയായിരുന്നു എന്ന് ശീലാവതിയില്‍ എഴുതിയിട്ടുണ്ട്. ഉപ്പിലിട്ടോ കൊണ്ടാട്ടമായോ ഉണക്കിയോ ഇലന്ത ഫലങ്ങള്‍ സൂക്ഷിക്കാം.
അര്‍ശസ്സ്, മഹോദരം, രക്തശുദ്ധി, അതിസാരം എന്നിവയ്ക്ക് ഫലം ഉപയോഗിക്കുന്നു. തൊലി കൊണ്ടുണ്ടാക്കിയ കഷായവും ചൂര്‍ണ്ണവും വൃണങ്ങള്‍ ശുദ്ധി ചെയ്യുവാനും വെച്ചുകെട്ടുവാനും ഉപയോഗിക്കുന്നു. വേരിലെ തൊലി വിരേചന ഔഷധമാണ്. തളിരിലകള്‍ അരച്ചു പുരട്ടുന്നത് ത്വക്രോഗങ്ങള്‍ ശമിപ്പിക്കും. കാട്ടുലന്തയുടെ ഇലകള്‍ മൂത്രാശയ, യോനീരോഗങ്ങള്‍ക്ക് ഉപയോഗിക്കാം.

No comments:
Post a Comment