അനോനേസീ (Annonaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുവൃക്ഷം. ശാ.നാ: അനോന സ്ക്വാമോസ (Annona squamosa). ഇതിന്റെ ജന്‍മദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തില്‍ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കള്‍ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും.
നമ്മുടെ നാട്ടില്‍ വളരുന്ന ആത്തകളില്‍ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു. മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളില്‍നിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതല്‍ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോള്‍ കൃത്രിമമായ പരാഗണംമൂലം വിളവു വര്‍ധിപ്പിക്കാന്‍ സാധ്യമായിത്തീര്‍ന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാന്‍ തുടങ്ങും. കായ്കള്‍ നന്നായി വിളഞ്ഞുകഴിഞ്ഞാല്‍ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തില്‍തന്നെ നിര്‍ത്തിയിരുന്നാല്‍ അവ ശരിയായ രീതിയില്‍ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.
ഫലം, വിത്തു്, വേരു്, ഇല ഇവ ഔഷധതത്തിനു് ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും വാതം കൂട്ടും. പഴം ഞരമ്പ്കള്‍ക്കു് ഉണര്‍വും മാംസപേശികള്‍ക്ക് ശക്തിയും കൂട്ടും. പഴം കഴിച്ചാല്‍ ഉടനെ വെള്ളം കുടിക്കരുത്.
No comments:
Post a Comment