നിക്കോട്ടിയാന ജനുസ്സിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് പുകയില (ശാസ്ത്രീയനാമം: Nicotiana tabacum - നിക്കോട്ടിയാന ടബാക്കം). പ്രാദേശികമായി ഇവ പൊകല എന്നും അറിയപ്പെടുന്നു. നിക്കോട്ടിൻ എന്ന ആൽക്കലോയ്ഡ് ഇതിൽ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ ഏറ്റവുമധികം അടങ്ങിയിരിക്കുന്നതും പുകയിലച്ചെടിയിലാണ്.
സിട്രിക്, മാലിക് അമ്ലങ്ങളുടെ നിഷ്ക്രിയലവണങ്ങളായാണ് ഇലകളിൽ നിക്കോട്ടിൻ സ്ഥിതിചെയ്യുന്നത്. പുകയിലച്ചെടിയിൽ നിന്ന് ഇലകൾ മാറ്റിയശേഷം വേര്, ഞെട്ട് എന്നിവയിൽ നിന്നാണ് നിക്കോട്ടിൻ വേർതിരിച്ചെടുക്കുന്നത്. സിഗററ്റ്, സിഗാർ, ബീഡി എന്നിവയ്ക്കായി ഇല ഉപയോഗപ്പെടുത്തുന്നു. നേർപ്പിച്ച അമ്ലലായനിയുപയോഗിച്ചാണ് പുകയിലയിൽ നിന്ന് നിക്കോട്ടിൻ നിഷ്കർഷണം ചെയ്തെടുക്കുന്നത്.
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ പുകയിലച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
No comments:
Post a Comment