കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്. അമേരിക്കയാണ് ഇതിന്റെ സ്വദേശം. നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിന്റെ കായ്കള്‍ക്ക്. അതുകാരണം പണ്ട് ഭാരതത്തില്‍ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന് കിട്ടിയത്.
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഈ മരം 25 മുതല്‍ 40 അടിവരെ ഉയരത്തില്‍ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്.
No comments:
Post a Comment