പന്തലിലല്ലാതെ നിലത്ത് പടര്‍ത്തിവളര്‍ത്തുന്ന ഒരു പച്ചക്കറിയിനമാണ് മത്തന്‍ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവര്‍ഗ്ഗത്തില്‍ പെട്ടതുമായ ഒരു പച്ചക്കറിയാണ്. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തന്‍ ഇനങ്ങള്‍ ഉണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ കാര്‍ഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങള്‍ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാന്‍ കഴിയും എന്നുള്ളതാണ് മത്തന്‍റെ പ്രത്യേകതയായിട്ടുള്ളത്.
ചെടിയില്‍ ഉണ്ടാവുന്ന കായ മത്തന്‍ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്. ഇതിന്റെ തളിരില കറി വയ്ക്കാന്‍ വളരെ നല്ലതാണ്.
No comments:
Post a Comment