ലോകത്താകമാനം ചതുപ്പ് പ്രദേശങ്ങളില്‍ സ്വാഭാവികമായി കണ്ടുവരുന്ന ഒരു പുല്‍ വര്‍ഗ്ഗ സസ്യമാണ് കരടിപ്പുല്ല്. (Scirpus) ഏകദേശം നൂറ്റിയിരുപതോളം ഇനങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു. ഈ ഇനത്തില്‍ ഉള്‍പ്പെടുന്ന ചില സസ്യങ്ങള്‍ മൂന്ന് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ വളരുമ്പോള്‍ ചിലത് ഏതാനും സെന്റീമീറ്റര്‍ മാത്രം ഉയരത്തില്‍ വളരുന്നു.
ആഴത്തിലേയ്ക്ക് വളരുന്ന ഉറപ്പുള്ള വേരുകള്‍ ഉള്ള കരടിപ്പുല്ലിന്റെ ഇലകള്‍ കാണ്ഡത്തിന്റെ ഇരുവശത്തു നിന്നും ഉണ്ടാകുന്നു. വീതികുറഞ്ഞ നീളമുള്ള ഇലകളേ രണ്ടായി പകുത്തുകൊണ്ട് വെള്ള നിറത്തിലുള്ള ഇലത്തണ്ട് കാണപ്പെടുന്നു. പൂക്കള്‍ ബ്രൗണ്‍ നിറത്തില്‍ കഌഅകളായി ഉണ്ടാകുന്നു.
No comments:
Post a Comment