ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കുന്നതിനും ആയുര്‍വേദ ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. Fenugreek എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഉലുവ മേത്തി എന്ന് ഹിന്ദിയിലും മേതിക, മെതി, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളില്‍ സംസ്കൃതത്തിലും അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ കാശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.
Fabaceae സസ്യകുടുബത്തില്‍ Trigonella foemum-graecum എന്ന ശാസ്ത്രീയനാമത്താല്‍ അറിയപ്പെടുന്ന ഉലുവ ഒരു വാര്‍ഷിക വിളയായിട്ടാണ് കൃഷിചെയ്യുന്നത്. ഏകദേശം 60 സെന്റീ മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നു. ഇലകള്‍ ഒരു പത്രകക്ഷത്തില്‍ നിന്നും മൂന്ന് ഇലകളായി കാണുന്നു. പൂക്കള്‍ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു. വിത്തുകള്‍ നീളത്തിലുള്ള കായ് കളില്‍ ഉണ്ടാകുന്നു. ഒരു കായില്‍ ഏകദേശം 10 മുതൽ 15 വരെ വിത്തുകള്‍ ഉണ്ടാകുന്നു. പാകമായ വിത്തുകള്‍ക്ക് ബ്രൗൺ നിറമായിരിക്കും.

No comments:
Post a Comment