ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ മുതലായ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഉയരം കൂടിയതും ഉറപ്പുള്ള തടിയോടും കൂടിയ ഒരു വൃക്ഷം (ആംഗലനാമം:Rose wood; ശാസ്ത്രീയനാമം:Dalbergia latifolia).ഈട്ടി എന്നു കൂടി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങളിലൊന്നായ ഈട്ടിയുടെ ജന്മദേശം മലേഷ്യയാണ്. സാധാരണയായി 900 മീറ്ററിനുമുകളില്‍ 10 മുതല്‍ 40 ഡിഗ്രീ സെന്റിഗ്രേഡ് വരെ താപനിലയുള്ള നദീതീരങ്ങളില്‍ ആണ് ഇവ വളരുന്നത്. കേരളത്തില്‍ പശ്ചിമഘട്ടത്തില്‍ ഇവ ധാരാളമായി വളരുന്നു. വനവത്കരണത്തിനും തടിയിലുള്ള ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും തേക്കുപോലെ ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്.
തടി: ഇതിന്റെ തടി മരപ്പണികള്‍ക്ക് വളരെ അനുയോജ്യമാണ്. ഇതിന്റെ കാതലിന് വയലറ്റ് കലര്‍ന്ന കറുപ്പുനിറവും വെള്ള ഭാഗത്തിന് വെള്ളയൊ തവിട്ട്നിറമോ ആയിരിക്കും. കാതല്‍ വളരെ ഉറപ്പുള്ളതും ചിതലിന്റെ ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ളതുമാണ്. അത്ര ഉറപ്പില്ലാത്ത വെള്ള മരപ്പണികള്‍ക്ക് യോജിച്ചതല്ലെങ്കിലും പ്ലൈവുഡ് മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്നു. കാറ്റുവഴി സ്വാഭാവിക വിത്തുവിതരണം നടത്തുന്ന ഈട്ടിമരം ഏകദേശം 35 മീറ്റര്‍ വരെ ഉയരം വയ്ക്കും.