ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറന്‍ഹിമാലയത്തിന്റെ താഴ്വരകളിലും, ദക്ഷിണേന്ത്യയില്‍ നീലഗിരിയിലും മൂന്നാറിലുമുള്ള കുന്നുകളുടെ താഴ്വരകളിലും വളരുന്ന ഒരു ഔഷധ സസ്യമാണ് മഞ്ചട്ടി. ഇംഗ്ലീഷില്‍ Indian Madder എന്ന പേരില് അറിയപ്പെടുന്നു. ഈ സസ്യം റൂബിയേഷ്യേ കുടുംബത്തിലുള്ളതും ശാസ്ത്രീയനാമം Rubia cordifolia Lin. എന്നുള്ളതുമാണ്.[
പടര്‍ന്നുവളരുന്ന ചെറിയ സസ്യമാണ് മഞ്ചട്ടി. ഇലകള്‍ ഹൃദയാകാരത്തിലുള്ളതും അഗ്രഭാഗം കൂര്‍ത്തതുമാണ്. ഈ സസ്യത്തിന്റെ വേരുകള്‍ ആണ് ഔഷധങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ വേരുകള്‍ നേരിയ ചുവപ്പുനിറത്തില്‍ നീളത്തില്‍ ഉണ്ടാകുന്നവയാണ്.[2].
മഞ്ചട്ടി ആര്‍ത്തവത്തെ ശുദ്ധീകരിക്കും. മൂത്രം വര്‍ദ്ധിപ്പിക്കും. പക്ഷവാതം, നീര്, ആര്‍ത്തവമില്ലായ്മ എന്നിവയ്ക്കും മഞ്ചട്ടി ഫലപ്രദമാണ്. എന്നാല്‍ മഞ്ചട്ടി അമിതമായി കഴിച്ചാല്‍ അത് സിരാവ്യൂഹത്തെ ബാധിക്കുകയും ബോധക്ഷയത്തെ ഉണ്ടാക്കുകയും ചെയും. കഷായരൂപത്തില്‍ മഞ്ചട്ടി കഴിച്ചാല്‍ ഹീമോഗ്ലോബിന്‍ വര്‍ദ്ധിക്കും. മഞ്ചട്ടിവേര് ഉണക്കിപ്പൊടിച്ച് പനിനീരില്‍ ലേപനം ചെയ്താല്‍ ചര്‍മ്മത്തിന്റെ ചുളിവ് നീങ്ങുന്നതാണ്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളുടെ വയറ്റിലെ ചുളിവുകള്‍ തീരുന്നതിനും ഈ പ്രയോഗം നല്ലതാണ്.
No comments:
Post a Comment