അമേരിക്കന്‍ വംശജനാണ് West Indies Mahogany എന്നറിയപ്പെടുന്ന ചെറിയ മഹാഗണി. (ശാസ്ത്രീയനാമം: Swietenia mahagoni). 30 മീറ്റര്‍ വരെ ഉയരം വയ്ക്കും. 1795 ലാണ് ആദ്യമായി വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും കൊണ്ടുവന്ന് ഇന്ത്യയില്‍ കൊല്‍ക്കൊത്തയിലെ റോയല്‍ ബൊട്ടാണിക്കന്‍ ഗാര്‍ഡനില്‍ നട്ടുവളര്‍ത്തിയത്. അതിനുശേഷം ഇന്ത്യയില്‍ ധാരാളം തോട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ഫര്‍ണിച്ചറിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ മരമാണ്. ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ ദേശീയ വൃക്ഷമാണിത്. അമിതമായി മുറിച്ചുമാറ്റിയതിനാല്‍ വംശനാശഭീഷണിയുള്ള ഒരു വൃക്ഷമാണിത്.
കീടബാധ മറ്റു മഹാഗണി വര്‍ഗ്ഗത്തേക്കാള്‍ കുറവായതിനാല്‍ലോകം മുഴുവന്‍ തന്നെ ഫര്‍ണിച്ചറിന് ഈ മരം ഉപയോഗിച്ചുവരുന്നു. കരീബിയന്‍ പ്രദേശങ്ങളില്‍ എല്ലായിടത്തും തന്നെ ഈ മരം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ പലയിടത്തും അലങ്കാരവൃക്ഷമായി വളര്‍ത്താറുണ്ട്. നല്ലൊരു തണല്‍മരമാണ്.