പരാദ സസ്യങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെട്ട ഒരു സസ്യമാണ് ഇത്തിള്‍. ചെടിയുടെ തൊലിയില്‍ ആഴ്ന്നിറങ്ങി സസ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ സസ്യമൂലകങ്ങളെ സ്വീകരിച്ച് വളരുന്നതിനാല്‍ ഇത്തിള്‍ പിടിച്ചിരിക്കുന്ന മരം കാലക്രമേണ ഉണങ്ങി നശിക്കുന്നു.
ഇത്തിളിന്റെ വംശവര്‍ദ്ധന അതിന്റെ കായ്കള്‍ മൂലമാണ് നടത്തപ്പെടുന്നത്. മധുരമുള്ളതും പശിമയാര്‍ന്നതുമായ പഴം കൊത്തിത്തിന്നുന്ന കിളികളുടെ കൊക്കുകളില്‍ പറ്റിപ്പിടിക്കുന്ന വിത്ത് മറ്റൊരിടത്ത് ഉരുമ്മി മാറ്റുമ്പോള്‍ അവിടെ നിക്ഷേപിക്കപ്പെടുകയും അവിടെ കിളിര്‍ത്ത് വരികയും ചെയ്യുന്നു.
ഇത്തിളിന്റെ തുടക്കത്തിലേ വേരുകള്‍ ഇറങ്ങിയ ഭാഗം താഴ്ചയില്‍ കുഴിച്ച് ഇളക്കിക്കളയുകയാണ് നല്ലത്. ഇവയുടെ വളര്‍ച്ച കൂടുതലായി കണ്ടാല്‍ ഇത്തിള്‍ ബാധിച്ച ശിഖരം തന്നെ മുറിച്ച് മാറ്റേണ്ടിവരും. കൂടാതെ മരത്തോടുചേര്‍ന്ന് ഇത്തിള്‍ ചെത്തിമാറ്റുന്നത് പൂവിടുന്നതിനേയും കായ്ക്കുന്നതിനേയും തടസ്സപ്പെടുത്തും.
No comments:
Post a Comment