ഏകദേശം നാലടിയോളം ഉയരത്തില്‍ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. ഇത് വഴുതിനങ്ങയുടെ വര്‍ഗ്ഗത്തില്‍ പെട്ടതാണ്. പൂക്കള്‍ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തില്‍ കാണപ്പെടുന്നു. ഇതില്‍ ഒന്നിന്റെ കായ പഴുക്കുമ്പോള്‍ ചുവപ്പുനിറത്തിലും രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോള്‍ നീല കലര്‍ന്ന കറുപ്പുനിറത്തിലും കാണപ്പെടുന്നു. കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോള്‍ അനുഭവപ്പെടുന്നത്. പ്രകൃതിചികിത്സയില്‍ വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്.
കേരളത്തില്‍ പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി എന്നിങ്ങനെ അറിയപ്പെടുന്നു. മണമുള്ളതിനാല്‍ തമിഴല്‍ ഇതിനെ മണത്തക്കാളി എന്നും വിളിക്കുന്നു. Black nightshade എന്ന ഇംഗ്ലീഷിലും Solanum nigrum എന്ന് ലാറ്റിനിലും കാകമച്ചി എന്ന് സംസ്കൃതത്തിലും പറയുന്നു.
No comments:
Post a Comment