ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു. “പൊയേസീ“ കുടുംബത്തില്‍ പെട്ട ചോളത്തില്‍ മക്കച്ചോളവും മണിച്ചോളവും ഉള്‍പ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ്. ഇന്ത്യയില്‍ പഞ്ചാബ്, ഹരിയാന, ബംഗാള്‍, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.
മക്കച്ചോളം
"സിയാമേയ്സ്” എന്നതാല്‍ മക്കച്ചോളത്തിന്‍റെ ശസ്സ്ത്രീയ നാമം. ചെടിയുടെ പൊക്കം, മൂപ്പെത്താണുള്ള സമയം, ധാന്യത്തിന്‍റെ നിറം എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെൻറ്, അനിലേസുയ, ഫ്ളിൻറ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൃഷിച്ചെയ്യുന്നത് പ്രധാനമായി ഫ്ളിൻറാൺ. പോപ്പ് ഇനം പോപ്പ്കോൺ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മക്കച്ചോളത്തില്‍ നിന്നും എടുക്കുന്ന എണ്ണ പാചകത്തില്‍ ഉപയോഗിക്കുന്നു.
മണിച്ചോളം
മണിച്ചോളത്തിന്‍റെ സാങ്കേതിക നാമം “സൊർഗമ്വൾഗേർ“ എന്നാല്‍. ഇംഗ്ലിഷില്‍ ‘സൊള്‍ഗം‘ എന്നും ഹിന്ദിയില്‍ ‘ജോവാല്‍ ‘എന്നും പറയുന്നു. വെള്ളച്ചോളം, പച്ചച്ചോളം, പെരിയമഞ്ചല്‍ ചോളം, ഇറുംഗുചോളം, തലൈവിരിച്ചാല്‍ ചോളം തുടങ്ങിയ ഇനങ്ങള്‍ മണിച്ചോളത്തില്‍ പെടും.
No comments:
Post a Comment