| ആനത്തൊട്ടാവാടി |
| Giant Sensitive plant. |
ഇതിന്റെ ഉറവിട രാജ്യം ബ്രസീല്‍ ആണെന്ന് കരുതപ്പെടുന്നു. ഈ സസ്യം നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍, 2 മീറ്റര്‍ വരെ വളരുന്നതാണ്. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാല്‍ വേദന അസഹ്യമാണ്.മുള്ളുകളേറ്റാലുള്ള വേദന ആനയ്കുപോലും വേദന ഉളവാക്കുന്നതിനാലാണ് ഇതിന് ആനത്തൊട്ടാവാടി എന്നപേരു വന്നതെന്നു പറയപ്പെടുന്നു. മറ്റുചെടികള്‍ക്കു വളരാന്‍ പറ്റാത്ത വിധം തായ്ത്തടിയില്‍ പറ്റിച്ചേര്‍ന്നാണ് ഈ പാഴ്‌ചെടിയുടെ വളര്‍ച്ച.
നാഷണല്‍ പാര്‍ക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന സസ്യം, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.