തൂണുപോലെയുള്ള തായ്ത്തടിക്കു മുകള്‍ഭാഗത്ത് കുടപിടിപ്പിച്ചുതുപോലെ താഴേക്കൊതുങ്ങിയ ശാഖകള്‍ നിറയെ ചെറിയ ഇലകളും മുത്തുമണികളെ അനുസ്മരിപ്പിക്കുന്ന ചുവപ്പുനിറത്തില്‍ പഞ്ചസാര മധുരമുള്ള കായ്കളുമായി കാണുന്ന ചെറുവൃക്ഷമാണ് 'ബേര്‍ഡ്‌സ് ചെറി'.
പഴങ്ങള്‍ കഴിക്കാന്‍ സദാസമയവും ചെറുപക്ഷികള്‍ ഈ ചെടിയില്‍ വിരുന്നെത്തു ന്നതിനാലാണ് 'ബേര്‍ഡ്‌സ് ചെറി' എന്ന പേരുലഭിക്കാന്‍ കാരണം. തണല്‍ വൃക്ഷമായി വളര്‍ത്താവുന്ന ഇവയുടെ ചുവട്ടിലുള്ള ശാഖകള്‍ മുറിച്ച് മുകള്‍ഭാഗം പടരാനനുവദിച്ചാല്‍ കൂടുതല്‍ മനോഹരമായി തോന്നും. ബേര്‍ഡ് ചെറിയുടെ ചെറുപഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്നതാണ് ഇവയുടെ സ്വാദ്. ബേര്‍ഡ് ചെറി പാതയോരങ്ങളില്‍ തണല്‍ മരമായും പൂന്തോട്ടങ്ങള്‍ക്കരികിലായി ഭംഗിക്കും വളര്‍ത്താം. വേനല്‍ക്കാലത്താണ് ഇവയുടെ പ്രധാന പഴക്കാലമെങ്കിലും ഇടയ്‌ക്കൊക്കെ കായ്കളുണ്ടാകും. ബേര്‍ഡ് ചെറിയുടെ ശാഖകളില്‍ നിന്നു പതിവെച്ചെടുത്ത തൈകള്‍ നട്ടുവളര്‍ത്താനുപയോഗിക്കാം. ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവയില്‍ കായ്കള്‍ ഉണ്ടായിത്തുടങ്ങും.