ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആനക്കൂവ. ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്തോനേഷ്യയിലെ ഗ്രേറ്റർ സുൻഡ ദ്വീപുകളാണ് ഈ സസ്യത്തിന്റെ ജന്മദേശം. കോസ്റ്റസ് ജനുസില്‍ പെടുന്നു. കേരളത്തില്‍ ഇത് അര്‍ദ്ധഹരിത - നിത്യഹരിതവനങ്ങളില്‍ കണ്ടുവരുന്നു.
ദിവസവും കുറഞ്ഞത് 3 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളര്‍ ത്തേണ്ടത്. വിത്തുകിഴങ്ങ് മുറിച്ചു നട്ടാണ് ഇതിന്റെ കൃഷി ചെയ്യുന്നത്. ഇത്തരം കിഴങ്ങിന്‍ കഷണങ്ങള്‍ മണ്ണും മണലും ഇലപ്പൊടിയും കലര്‍ത്തിയ മിശ്രിതം നിറച്ച ചട്ടിയില്‍ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളര്‍ ത്തുന്നു. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളര്‍ത്താവുന്നതാണ്.
ഉപയോഗങ്ങള്‍
പനിചികിത്സയില്‍ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു. ഇലകള്‍ ചതച്ച് കുഴമ്പാക്കി നെറ്റിയില്‍ പുരട്ടിയാണ് ഉപയോഗിക്കുന്നത്. സസ്യഭാഗങ്ങള്‍ തിളപ്പിച്ച് കഷായമാക്കി അതില്‍ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവും ഉണ്ട്. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങില്‍ കാര്ബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്.നാരുകള്‍ വേണ്ടത്രയുണ്ട്. ഇന്‍ഡൊനീഷ്യയിലും മറ്റും ഇതിന്റെ ഇളംതണ്ടുകള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരള്‍രോഗ ചികിത്സയിലും ഇത് ഫലപ്രധമായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തലുകള്‍ പറയുന്നു