പുതുമഴയ്ക്കു ശേഷം പറമ്പുകളിലൊക്കെ തകരയ്ക്കൊപ്പം താനേ മുളക്കുന്ന ഒരു കൊച്ചു ചെടി..വേള, നായ്ക്കടുക്,കാട്ടുകടുക് എന്നുമൊക്കെ പേരുകളുണ്ട്....നല്ല കൈയ്പ്പുരുചിയുള്ള ഈ ചെടി ഒരു കീടനാശിനിയും പച്ചിലവളവുമാണ്....മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കുന്നു.
വൈല്‍ഡ് മസ്റ്റേഡ് (Wild Mustard) എന്ന ആംഗലേയ നാമവും ക്ലിയോം വിസ്കോസ (Cleome Viscosa) എന്ന ശാസ്ത്രനാമവുമുള്ള കാട്ടുകടുക് സാധാരണ കടുകിനു പകരം ഭക്ഷണമായും, കായും വേരും ഇലകളും ആയുര്‍വ്വേദ ഔഷധമായും ഉപയോഗിക്കുന്നു.
രാജക്ഷവം, രാജസഷർപം, കരിങ്കടുക് എന്നീ പേരുകള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമായും കുട്ടികളിലുണ്ടാകുന്ന വിര ശല്യത്തിന് ഉപയോഗിക്കുന്നു. ഈ ചെടിയുടെ കുടുംബം Cleomaceae. എന്നാല്‍ മുമ്പ് Capparaceae എന്ന കുടുംബത്തിലാണ് പെടുത്തിയിരുന്നത്. പിന്നീടു നടന്ന ഡി.എന്‍.എ പരിശോധനകളിലാണ് ശരിയായ കുടുംബം കണ്ടെത്തിയത്.