ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ് കോമോസസ്. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
ചില ഭാഗങ്ങളില്‍ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു.
തെക്കെ അമേരിക്കയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ കടന്നുവന്ന പഴവര്‍ഗ്ഗമാണ് കൈതച്ചക്ക. വവൃക്ഷങ്ങളില്‍ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ് ഈ ചെടി. പൈന്‍ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചത്.
കൈതച്ചെടിയുടെ അടീയില്‍ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ് നടാന്‍ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ് മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടില്‍ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാന്‍ പറ്റിയ കാലം മേയ് മുതല്‍ ജൂണ്‍ വരെയാണ്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാല്‍ ചക്കയുടെ വലിപ്പവും തൂക്കവും കൂടും
കൈതച്ചക്ക
ഏവര്ക്കും പ്രിയപ്പെട്ട കൈതച്ചക്ക കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ജീവകം-എ, ജീവകം-ബി, ജീവകം-സി, എന്നിവയുടെ നല്ല ഉറവിടമാണ്.
നീര്‍വാഴ്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത. 500gm -1 kg വരെ തൂക്കമുള്ള കന്നുകളാണ് നടീല്‍ വസ്തു. കൈതചെടിയുടെ അടിയില്‍ നിന്നോ കൈതചക്കയുടെ തണ്ടില്‍ നിന്നോ ഉള്ള മുളപ്പ്, ചക്കയുടെ കൂമ്പ് എന്നിവ നടാനായി ഉപയോഗിക്കാം.
ഒരാഴ്ച തണലില്‍ ഉണക്കിയ കന്നുകള്‍ താഴത്തെ രണ്ടോ മൂന്നോ ഇലകള്‍ ഇളക്കി മാറ്റി വീണ്ടും ഒരാഴ്ച കൂടി തണലില്‍ ഉണക്കി 1% വീര്യമുള്ള ബോര്ഡോ മിശ്രിതത്തില്‍ മുക്കിയെടുത്തതിനു ശേഷം നടാവുന്നതാണ്.
കാലിവളമോ കംബോസ്റ്റോ ഫോസ്ഫറസ് ചേര്ത്ത് നന്നായി ഉഴുതു മറിച്ച കൃഷിസ്ഥലം 90 cm വീതിയിലും, 25 cm ആഴത്തിലും, ആവശ്യത്തിന് നീളത്തിലും ചാലുകള്‍ കീറി രണ്ടു വരിയായി കന്നുകള്‍ നടാവുന്നതാണ്.
നൈട്രജന്‍, പൊട്ടാഷ് എന്നീ രാസവളങ്ങള്‍ മൂന്ന് തവണകളായി നല്കണം അളവും, ഇടവേളകളും വളരെ കൃത്യമായി മാത്രമേ രാസവള പ്രയോഗം നടത്താവൂ.
നന വളരെ കുറച്ചു മാത്രം ആവശ്യമുള്ള സസ്യമാണ് കൈത. എന്നാല്‍ വേനല്‍ കാലത്ത് രണ്ടാഴ്ച ഇടവിട്ടുള്ള നന ചക്കയുടെ വലുപ്പം കൂട്ടും.
മെയ് മുതല്‍ ജൂണ്‍ വരെയാണ് നടാന്‍ പറ്റിയ കാലം.