യൂഫൊര്‍ബിയേസീ സസ്യക്കുടുംബത്തില്‍ പ്പെട്ട ഒരു വൃക്ഷമാണ് കടപ്പാല. ശാസ്ത്രനാമം എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കണ്ണാമ്പൊട്ടി/കമ്മട്ടി എന്നും പേരുണ്ട്.
ഇടതൂര്‍ന്ന ശാഖകളോടു കൂടിയ ഒരു ചെറിയ നിത്യഹരിതവൃക്ഷമാണിത്. ഇതിന്റെ എരിവുള്ള കറ തൊലിപൊള്ളിക്കാന്‍ ശക്തിയുള്ളതാകുന്നു. കണ്ണിലോ മുറിവുകളിലോ പെട്ടാന്‍ നീറ്റലുണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണങ്ങള്‍ ഉണ്ട്. കടപ്പാലയുടെ പൂക്കള്‍ വലരെ ചെറുതും മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തോടു കൂടിയതുമാണ്. സൗരഭ്യമുള്ള ഈ പൂക്കള്‍ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കള്‍ ഏകലിംഗി (unisexual) കൾ ആയിരിക്കും. സഹപത്രത്തോടുകൂടിയ ആൺപൂവില്‍ മൂന്നു ചെറിയ ദളങ്ങളും മൂന്നു കേസരങ്ങളും കാണാം; ഇവ പ്രകീലകങ്ങളില്‍ (spikes) ക്രമീകരിക്കപ്പെട്ടിരിക്കും. ചെറിയ റെസീം (raceme) പൂങ്കുലകളിള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പെണ്‍പുഷ്പങ്ങളില്‍ മൂന്ന് അണ്ഡപര്‍ണ (carpels) ങ്ങളോടുകൂടിയ ഊര്‍ധ്വാവസ്ഥയിലുള്ള അണ്ഡാശയമാണുള്ളത്.
കടപ്പാലയുടെ കറ വിരേചനത്തിനും ഗർഭച്ഛിദ്രത്തിനും ഔഷധമായി ഉപയോഗിക്കാറുണ്ട്; ഇത് മത്സ്യങ്ങള്‍ക്കു വിഷമാണ്. കടപ്പാലയുടെ ഇലയ്ക്കും നേരിയതോതില്‍ വിഷാംശമുണ്ട്.
No comments:
Post a Comment