ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും ഈര്‍പ്പവനങ്ങളിലും കാണപ്പെടുന്ന ഇലകൊഴിയും വന്മരമാണ് ഇരുള്‍ അഥവാ കടമരം (ശാസ്ത്രീയനാമം: Xylia xylocarpa). മൈമോസേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷത്തിനു വളരെ കടുപ്പമുള്ളതിനാലണ് കടമരം എന്നറിയപ്പെടുന്നത്. ഇരുമുള്ള് എന്നറിയപ്പെടുന്നുണ്ടെങ്കിലും ഈ വൃക്ഷത്തില്‍ മുള്ളുകളില്ല. പശ്ചിമഘട്ടത്തില്‍ ഇവ കൂടുതലായും കാണപ്പെടുന്നു. ഇതിനു ഫലപുഷ്ടിയുള്ള മണ്ണോ ചൂടലില്ലാത്ത സ്ഥലമോ വേണമെന്നില്ല.
ഇരുള്‍ 25 മുതല്‍ 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. അതിശൈത്യം ഈ വൃക്ഷത്തിനു താങ്ങാനാകില്ല. കനമുള്ള മരത്തിന്റെ തൊലിക്കു കറുപ്പു കലര്‍ന്ന ചുവപ്പു നിറമാണ്. വൃക്ഷത്തിനു പ്രായം വര്‍ദ്ധിക്കുമ്പോള്‍ തൊലി ഉണങ്ങി അടര്‍ന്നു വീഴുന്നു. വൃക്ഷത്തിന്റെ വിത്തില്‍ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു. തൊലി അതിസാരത്തിനും ശര്‍ദ്ദിക്കും ഉപയോഗിക്കാറുണ്ട്. തടിയുടെ കാതല്‍ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു.
No comments:
Post a Comment