ആവല്‍
കേരളത്തില്‍ പശ്ചിമഘട്ടത്തിലെ ഇലപൊഴിയുംവനങ്ങളിലും അര്‍ദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം വന്മരമാണ് ആവല്‍ (ശാസ്ത്രീയനാമം: Holoptelea integrifolia). അര്‍മേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷം ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്നു.
|
ആവലിന്റെ തടി |
ആവല്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ഇവ നന്നായി വളരുന്നു. അതിശൈത്യം വൃക്ഷത്തിനു താങ്ങാനാവില്ല. ഇവയുടെ പരുക്കന്‍ തൊലി കഷണങ്ങളായി അടര്‍ന്നു വീഴുന്നവയാണ്. ഇലകള്‍ക്ക് കശക്കുമ്പോള്‍ ദുര്‍ഗന്ധമുണ്ട്. ആവലിന്റെ ഇലയും മരപ്പട്ടയും ഔഷധമായി ഉപയോഗിക്കുന്നു. കഫത്തെ ശമിപ്പിക്കുന്നു. ചര്‍മ്മരോഗത്തിനും കുഷ്ഠത്തിനും അള്‍ശ്ശസിനും രക്തശുദ്ധിക്കും പ്രമേഹത്തിനും ഉപയോഗിക്കുന്നു.
No comments:
Post a Comment