ആയുര്‍വേദത്തിലെ പ്രധാനമായ ഒരു ഔഷധസസ്യം ആണ് ആശാളി. ഇതിന്റെ സംസ്കൃതനാമം ചന്ദ്രശൂരാ എന്നും ഇംഗ്ലീഷില്‍ Common Cress എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Lepidium sativum എന്നാണ്[1].. .. .
ആശാളി കടുകിന്റെ ആകൃതിയിലുള്ള ഒരു സസ്യമാണ്. വളരെ ചെറിയ സസ്യം കൂടിയാണ് ആശാളി. പൂവിന് നീല നിറവും സസ്യത്തിന് സുഗന്ധവുമുണ്ട്. ചെറിയ രീതിയിലുള്ള പരിക്കുകള്‍ക്ക് ആശാളിച്ചെടി പാലില്‍ അരച്ച് കുടിക്കുന്നത് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങള്‍, വാതം, നേത്ര രോഗങ്ങള്‍ എന്നിവയ്ക്കു മരുന്നായും, മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു.
No comments:
Post a Comment