പ്രധാനമായും മരുപ്രദേശങ്ങളില്‍ വളരുന്ന കരീരം, ഇലകള്‍ ഇല്ലാത്തതും മുള്ളുകള്‍ ഉള്ളതുമായ സസ്യമാണ്. കരിമുള്ളെന്നും സമാന നാമം. കരീരെമെന്ന പേരില്‍ അറിയപ്പെടുന്ന സമാന ഗുണങ്ങളുള്ള രണ്ട് സസ്യങ്ങളുണ്ട്:
- കാപാരിസ് അഫൈല്ല (Caparis Aphylla) ഇരട്ട മുള്ളുകളുള്ളതും മുകളിലേക്കു വളരുന്നതുമായ ചെറിയ ചെടി.
- കാപാരിസ് സ്പൈനോസ (Caparis Spinosa) നിലത്തു പടര്‍ന്നു വളരുന്ന ചെടി.
കാക്കത്തൊണ്ടിയുമായി ഈ ചെടിയ്ക്ക് നല്ല സാമ്യമുണ്ട്.
ഇതിന്റെ ഫലം ഭക്ഷണമായി ഉപയോഗിക്കുന്നു. ഉദ്യാനങ്ങളില്‍ അലങ്കാര ചെടിയായും, വനവല്‍കരണത്തിനും, മണ്ണൊലിപ്പു തടയുന്നതിനും വെച്ചു പിടിപ്പിക്കുന്നു.
No comments:
Post a Comment