കേരളത്തില്‍ കാണപ്പെടുന്ന ഒരിനം ചെറുമരമാണ് ഈഴച്ചെമ്പകം (ശാസ്ത്രീയനാമം: Plumeria rubra). ഇതിനെ ചിലയിടങ്ങളില്‍ അമ്പലപാല എന്നും പറയുന്നു. അപ്പോസൈനേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷം അലറി, അലറിപ്പാല, പാല, ചെമ്പകം എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നുണ്ടു്. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ ചാന്‍സ് ഫ്ലൂമേറിയയുടെ സ്മരണാര്‍ഥമാണ് ഇവയ്ക്ക് പ്ലൂമേറിയ എന്ന ശാസ്ത്രനാമം നല്‍കിയത്. മെക്സിക്കോ സ്വദേശമായ ഈ വൃക്ഷം വളരെക്കാലം മുന്‍പു തന്നെ ശ്രീലങ്കയില്‍ എത്തപ്പെട്ടിരുന്നു. അവിടെ നിന്നാണ് ഇവ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്. അതിനാലാണ് ഇവ ഈഴച്ചെമ്പകം എനറിയപ്പെടുന്നത്.
വെള്ള, ചുവപ്പ്, വെള്ള കലര്‍ന്ന മഞ്ഞ നിറം എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ഈഴച്ചെമ്പകം കാണപ്പെടുന്നു. സര്‍വസാധാരണയായി വെള്ളനിറമുള്ള പൂക്കളാണ്. അതിന്റെ മധ്യത്തിലായി നേര്‍ത്ത മഞ്ഞ നിറം കാണുന്നു.
No comments:
Post a Comment