മറ്റു മരങ്ങളില്‍ കയറുന്ന ഒരു ബഹുവര്‍ഷവള്ളിച്ചെടിയാണ് വള്ളിപ്പാല. ആസ്സാം, പശ്ചിമബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളിലും ഇതു ഇവ കാണപ്പെടുന്നുണ്ടെങ്കിലും തെക്കേ ഇന്ത്യയിലെ മണലുള്ള മണ്ണിലാണ് നന്നായി വളരുന്നത്. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്. വേരും ഇലയും പണ്ടുമുതലേ ആസ്ത്മ, ബ്രോങ്കൈറ്റിസ്, വില്ലന്‍ചുമ, വയറിളക്കം, വാതം മൂലമുള്ള സന്ധിവേദന, പേപ്പട്ടിവിഷബാധ എന്നിവയ്ക്ക് ഉപയോഗിച്ചിരുന്നു.
വേരും പലവിധരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. മുഴകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന റ്റൈലൊഫൊറിനിഡിന്‍ എന്ന ആല്‍ക്കലോയ്ഡ് ഇതിന്റെ വേരില്‍ അടങ്ങിയിരിക്കുന്ന പലവിധ ആല്‍ക്കലോയ്ഡുകളില്‍ ഒന്നു മാത്രമാണ്. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള കഴിവു ഈ ആല്‍ക്കലോയിഡുകള്‍ കാരണം ഈ ചെടിയ്ക്ക് ഉണ്ട്. ഇവയ്ക്ക് രക്താര്‍ബുധത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ശക്തിയുണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍ പ്രാഥമിക പരീക്ഷണം നടത്തി അഭിപ്രായപ്പെടുന്നു. ഈ സസ്യത്തില്‍ ബാഷ്പീകരണസ്വഭാവമുള്ള ഒരു തൈലമുണ്ട്. ഔഷധഗുണങ്ങള്‍ കൂടാതെ അതീവ സൂക്ഷ്മമായ ഒരു നൂലും വള്ളിപ്പാലയില്‍ നിന്നും ലഭിക്കുന്നു.
അമിതമായ ചൂഷണവും കൃത്യമായി കൃഷിചെയ്യായ്കയും മൂലം കാടുകളില്‍ ഇവയുടെ നില അതീവമായി ശോഷിച്ചിരിക്കുന്നു. ഇത്രയും ഔഷധഗുണമുള്ള ഈ ചെടി ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു. കൃത്രിമമായി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമം വിജയിച്ചു കാണുന്നുണ്ട്.
No comments:
Post a Comment