ഔഷധഗുണമുള്ള ഒരു ധാന്യമാണ് ചാമ(Millet). ഒരു ആഹാരവസ്തുകൂടിയായ ഇത് പുല്ലരി എന്ന പേരിലും അറിയപ്പെടുന്നു. കഫം, പിത്തം, വിഷബാധ എന്നിവയ്ക്കൊക്കെ ചാമ നല്ലതാണ്. ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിലാണ് ചാമ സാധാരണ കൃഷിചെയ്യുന്നത്.
കാലവര്‍ഷത്തിന്റെ ആരംഭത്തോടെയാണ് ചാമ വിതയ്ക്കുക. കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ ഇടവിളയായിട്ടാണ് കേരളത്തില്‍കൃഷി ചെയ്തുവരുന്നത്. രേവതി, ഭരണി, രോഹിണി എന്നീ ഞാറ്റുവേലകളില്‍ പൊടിവിതയായി ചാമ വിതയ്ക്കാം. പ്രത്യേക വളപ്രയോഗമൊന്നും കൂടാതെ രണ്ടുമാസം കൊണ്ട് കൊണ്ട് ചാമ മൂപ്പെത്തി വൃശ്ചികമാസത്തോടെ കൊയ്തെടുക്കാം. പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലെങ്കിലും ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാവുന്നതാണ്.
No comments:
Post a Comment