കശുമാവിന്റെ ജന്മദേശം ബ്രസീലാണ്. കേരളത്തില്‍ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ് കശുമാവ് (Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളില്‍ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം കേരളത്തില്‍ എത്തിച്ചത് പറങ്കികളാണ്. ആയതിനാലാണ് ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു.
പറങ്കാമ്പൂ |
കശുമാവില്‍ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതല്‍ സംസ്കരിക്കപ്പെടുനത് .കണ്ണൂര്‍ കാസറഗോഡ് ജില്ലകളില്‍നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്.
കേരളത്തില്‍ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്........ ....,
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യ മര്‍ഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചു കൊണ്ട് രാജ്യത്തിന് ഗണ്യമായ തോതില്‍ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗമാണത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍നിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തില്‍നിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലാണ്.
കേരളത്തില്‍ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വര്‍ഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തില്‍ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാന്‍സാനിയ, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വന്‍തോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കശുമാവു കൃഷിയുള്ളത് കണ്ണൂര്‍ ജില്ലയിലാണ്.