ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവല്‍ (ഇംഗ്ലീഷ്:Spiny gourd). നെയ്പ്പാവല്‍, വെണ്‍പാവല്‍, കാട്ടുകൈപ്പയ്ക്ക, മുള്ളന്‍പാവല്‍ എന്നീ പേരുകളില്‍ ഇത് വ്യത്യ്സ്ത പ്രദേശങ്ങളില്‍ അറിയപ്പെടുന്നു. ശരാശരി 10 സെന്റിമീറ്റര്‍ വരെ വലിപ്പവും മദ്ധ്യഭാഗത്ത് നാലു സെന്റിമീറ്റര്‍ വരെ വ്യാസവുമുള്ള എരുമപ്പാവലിന്റെ കായ്കള്‍ക്കു് ഏകദേശം 30 മുതല്‍ 100 ഗ്രാം വരെ തൂക്കം കാണും. തൊലിക്കുപുറത്തു് മൃദുവും കനം കുറഞ്ഞതുമായ മുള്ളുകള്‍ കാണാം. നന്നായി മൂത്തതും എന്നാല്‍ പഴുത്തിട്ടില്ലാത്തതുമായ കായ്കള്‍ക്കു് പച്ചനിറമാണു്.
പാവല്‍ വര്‍ഗ്ഗത്തില്‍ (Momordica) ഉള്‍പ്പെടുന്ന, പ്രാദേശികമായ ഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറി പശ്ചിമഘട്ടത്തിനു പുറമേ ഇന്ത്യയുടെ വടക്കുകിഴക്കള്‍ സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇവ സാമാന്യമായ തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഫലം മത്സ്യമാംസാദികളോട് ചേര്‍ത്ത് കറിയായോ മെഴുക്കുപുരട്ടിയായോ ഉണക്കി വറുത്തോ ഭക്ഷിക്കാം.
No comments:
Post a Comment