ഏതു കാലാവസ്ഥയിലും നന്നായി വളര്ന്നു കായ്ക്കുന്ന മുളകിനം ആണ് കാന്താരി.
മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്തു ഉണക്കിയ ശേഷം വിത്തുകള്‍ പാകി മുളപ്പിച്ച തൈകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടി വളമായി ചാണകപൊടി, കമ്പോസ്റ്റ് ഇവയില്‍ ഏതെങ്കിലും നല്കാം. വേനല്‍ കാലത്ത് നനച്ചു കൊടുക്കണം. പ്രത്യേകിച്ച് കീടബാധ ഏല്ക്കാത്ത മുളകിനം ആണ് കാന്താരി.
4-5 വര്ഷം വരെ ഒരു കാന്താരിയില്‍ നിന്നും കായ്ഫലം ലഭിക്കും. ഇത് ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്.
No comments:
Post a Comment