ദക്ഷിണ ഇന്ത്യയിലെ നനവുള്ള ഇലപൊഴിയും കാടുകളില്‍ അങ്ങിയായി കണ്ടുവരുന്ന ഒരു ചെറുമരമാണ് കുരങ്ങുമഞ്ഞള്‍. മദ്ധ്യ അമേരിക്കയിനിന്നാണ് ഇതിവിടെ എത്തിയിട്ടുള്ളത് എന്നു കരുതപ്പെടുന്നു. കുപ്പമഞ്ഞള്‍, കുരങ്ങന്‍ കായ എന്നും കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇവ കുങ്കുമം, കുങ്കുമപ്പൂമരം എന്നും അറിയപ്പെടുന്നു. 20 അടി വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി 50 വര്‍ഷത്തോളം നിലനില്‍ക്കും.
ഏകാന്തര പത്രവിന്യാസമാണ്. അനുപര്‍ണങ്ങള്‍ ചെറുതാണ്. ഇല ഞെരടിയാന്‍ ദുര്‍ഗന്ധം അനുഭവപ്പെടും. മൂന്നു വര്‍ഷം പ്രായമായാല്‍ കുപ്പമഞ്ഞള്‍ പൂവിടാന്‍ തുടങ്ങും. പൂവ് കുലകളായിട്ടായിരിക്കും. ഡിസംബന്‍ ജനുവരി മാസങ്ങളാണ് പൂക്കാലം. കുപ്പമഞ്ഞള്‍ മരം രണ്ടുതരം പൂക്കള്‍ ഉണ്ടാകുന്നയിനം കുപ്പമഞ്ഞള്‍ മരങ്ങള്‍ കണ്ടുവരുന്നു. ഒന്നില്‍ വെള്ളപൂക്കളും മറ്റതില്‍ഇളം ചുവപ്പുപൂക്കളും.
വെള്ളപൂക്കള്‍ ഉണ്ടാകുന്ന മരത്തില്‍ പച്ചനിറത്തിലുള്ള കായ്കളും മറ്റതില്‍ കടുംചുവപ്പു കായ്കളുമാണ് ഉണ്ടാകുന്നത്. അഞ്ചു സെന്റീമീറ്ററോളം വ്യാസമുള്ള പുഷ്പങ്ങള്‍ക്ക് അഞ്ചുവീതം ബാഹ്യദളങ്ങളും ദളങ്ങളും ഉണ്ട്. പൂക്കള്‍ ദ്വിലിംഗികള്‍ ആണ്. അണ്ഡാശയത്തിന് ഒരറമാത്രമേയുള്ളു. ഡിസമ്പറില്‍ കായ് വിളഞ്ഞുതുടങ്ങും. കായില്‍ ചെറുമുള്ളുകള്‍ ധാരാളമായി കാണുന്നു.
കായുടെ തൊണ്ടില്‍ നിന്നുത്പാതിപ്പിക്കുന്ന ചായം ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് നിറം കൊടുക്കാള്‍ ഉപയോഗിക്കുന്നു. പരുത്തിതുണികള്‍ക്ക് ചായം പിടിപ്പിക്കള്‍ മുന്‍കാലങ്ങളില്‍ ഇത് ഉപയോഗിച്ചിരുന്നു. ഈചായത്തിലെ പ്രധാന ഘടകം ബിക്സിൻ (C25H36O4) ആണ്.
No comments:
Post a Comment