ബൊറാജിനേസിയേ കുടുംബത്തില്‍പ്പെട്ട ഒരു ഏകവാര്‍ഷിക സസ്യമാണ് തേക്കട അഥവാ തേള്‍ക്കട. ഏഷ്യന്‍ വംശജനാണ്. 15-20 സെന്റിമീറ്ററോളം പൊക്കം വയ്ക്കും. കേരളത്തിലാകമാനം കളയായി വളരുന്നു. പൂങ്കുല തേളിന്റെ വാലിന്റെ ആകൃതിയില്‍ കാണപ്പെടുന്നതിലാണ് ആ പേരു വന്നത്. പിന്നീട് ലോപിച്ച് തേള്‍ക്കട തേക്കടയായി. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുലഭമായി കാണപ്പെടുന്നു. ഹീലിയോട്രോപ്പിയം ഇന്‍ഡിക്കം (Heliotropium indicum) എന്നാണ് ശാസ്ത്രനാമം. നാപ്പച്ച, വേനപ്പച്ച എന്നെല്ലാം പേരുകളുണ്ട്.
ഇവ സാധാരണയായി നിലത്ത് പറ്റിപ്പിടിച്ച് വളരുന്നു. അനുകൂല സാഹചര്യമാണെങ്കില്‍ നിവർന്നു നിന്നും വളരാറുണ്ട്. അപ്പോള്‍ ഒന്നരയടിയോളം പൊക്കം വയ്ക്കും. ശാഖകള്‍ ഉണ്ടാകും. നീണ്ടുരുണ്ട തണ്ടുകള്‍ക്ക് പച്ചനിറം, രോമാവൃതമാണ്. ഒരു മുട്ടില്‍ രണ്ടിലകള്‍ അഭിമുഖമായി വിന്യസിച്ചിരിക്കുന്നു. പൂങ്കുല വളഞ്ഞ് തേളിന്റെ വാലു പോലെയാണ്. വെള്ളയോ വെള്ളയും നീലയും കലര്‍ന്നതോ ആയ നിറത്തിലാണ് പൂക്കള്‍. .
No comments:
Post a Comment