ഉള്ളിവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന പച്ചക്കറിയാണ് സബോള അഥവാ സവാള. ചിലയിടങ്ങളില്‍ വലിയ ഉള്ളി എന്നും പറയാറുണ്ട്. അല്ലിയേസീയു കുടുംബത്തില്‍ പെട്ട സസ്യമാണിത്. ശാസ്ത്രനാമം: അല്ലിയം സിപ. ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ഉള്ളിവര്‍ഗ്ഗമാണ് സവാള. സ്വന്തം നിലയിലും മറ്റനേകം കറികളിലും ചേര്‍ത്ത് സവാള ഉപയോഗിക്കുന്നു. മറ്റു ഭക്ഷണങ്ങള്‍ക്ക് രുചി വര്‍ദ്ധിപ്പിക്കാനും സാലഡ്, അച്ചാര്‍ എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.
ഉള്ളിയുടെ വലിയ കോശങ്ങള്‍ മൈക്രോസ്കോപ്പ് വഴി നോക്കുമ്പോള്‍ വ്യക്തമായി കാണുന്നതിനാല്‍ ശാസ്ത്രമേളകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്. തുണിക്ക് ചായ കൊടുക്കാനും ഉള്ളിക്ക് കഴിയും. 7000 വര്‍ഷങ്ങള്‍ക്ക് മുന്നെ ഉള്ളി ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്നു. ഹോമിയോപ്പതിയില്‍ ഉള്ളിക്ക് വലിയ പ്രാധാന്യമുണ്ട്. സവാള ഉല്‍പ്പാദനത്തില്‍ ചൈനയ്ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.
No comments:
Post a Comment