ഇന്ത്യയില്‍ സര്‍വ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ് കടുക്. (ശാസ്ത്രീയനാമം: Brassica nigra).(ഇംഗ്ലീഷ്:Mustard ). ഭാരതത്തില്‍ കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ് കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയില്‍ഇട്ട് വറുത്ത് ചേര്‍ക്കുന്നു. ഈ സസ്യം ഭാരതത്തില്‍ ഉടനീളം വളരുന്നതുമാണ്. ശൈത്യകാല വിള എന്നരീതിയില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, സംസ്ഥാനങ്ങളിലും വ്യാവസായിക അടിസ്ഥാനത്തില്‍ എണ്ണ എടുക്കുന്നതിനായി മാത്രം മധ്യപ്രദേശ്, ബീഹാര്‍ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു.
ഔഷധങ്ങളുടെ ദേവനായ ഈസ്കൽ പസാണ് കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാര്‍ വിശ്വസിക്കുന്നു.കറികള്‍ക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പ്രത്യേകിച്ച് അച്ചാര്‍ വിഭവങ്ങള്‍ക്ക് കേടുവരാതെ ഏറെനാള്‍ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നല്‍കപ്പെടുന്ന സെലനിയം എന്ന പോഷകം കടുകില്‍ നിന്നും നിര്‍മ്മിക്കുന്നതാണ്.
No comments:
Post a Comment