പലപ്പോഴും ആര്യവേപ്പെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മരമാണ് ശീമവേപ്പ് അഥവാ മലവേപ്പ്. (ശാസ്ത്രീയനാമം: Melia azedarach). ഇന്ത്യന്‍ വംശജനായ ഒരു വലിയ നിത്യഹരിതവൃക്ഷമാണിത്. 45 മീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്. കൂട്ടമായി കാണുന്ന പൂക്കള്‍ക്ക് നല്ല സുഗന്ധമുണ്ട്. ഇലകള്‍ക്ക് ആര്യവേപ്പിന്റെ ഇലയോളം കയ്പില്ല. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. ഇപ്പോള്‍ ചൂടുകാലാവസ്ഥയുള്ള എല്ലാ നാട്ടിലും വളര്‍ത്താറുണ്ട്. നൈജീരിയയില് ധാരാളമായി വളര്‍ത്തിവരുന്നുണ്ട്.
തടിക്കായാണ് പ്രധാനമായും വളര്‍ത്തുന്നത്. തേക്കിന്റെ തടിയുമായി കാഴ്ചയ്ക്ക് സാമ്യമുണ്ട്. നല്ല പോഷകമൂല്യമുള്ള ഇലകള്‍ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. വിറകിനും തടി നല്ലതാണ്. കായകള്‍ ആഭരണമായും മാല കൊരുക്കാനും ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്റ്റത്തില്‍ തണല്‍ വൃക്ഷമായി ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായി നട്ടുവരുന്നുണ്ട്. കരിമ്പിന്റെയും ഗോതമ്പിന്റെയും കൂടെ മിശ്രവിളയായി ശീമവേപ്പ് നട്ടുവളര്‍ത്താറുണ്ട്.
ഔഷധഗുണം തടിയും കായും നിമറ്റോഡയ്ക്കെതിരായ ചികില്‍സയില്‍ ഉപയോഗിക്കുന്നു. ഇലകളും പൂക്കളും മണിപ്പൂരില്‍ തലവേദനയ്ക്കെതിരായ ചികില്‍സയ്ക്ക് ഉപയോഗിക്കാറുണ്ട്. ഇലയും കായും പഴവും പ്രാണികളെ ഓടിക്കാന്‍ നല്ലതാണ്. കുരുവില്‍ നിന്നും കിട്ടുന്ന എണ്ണ വാതചികില്‍സയ്ക്കും ആസ്തമയ്ക്കും ഉപയോഗിക്കുന്നു.
വിഷാംശം മരം മുഴുവന്‍ തന്നെ മനുഷ്യന് വിഷമാണ്. ആറോളം കായ തിന്നാല്‍ തന്നെ മരണം സംഭവിക്കാം. കൂടുതല്‍ പഴങ്ങള്‍ തിന്നുന്ന പക്ഷികള്‍ മരവിച്ചുപോവുന്നതായി കാണാറുണ്ട്.
No comments:
Post a Comment