18 മീറ്ററോളം ഉയരം വയ്ക്കുന്ന മഞ്ഞക്കൊന്ന തണല്‍ മരമായും അലങ്കാരവൃക്ഷമായും നട്ടുവളര്‍ത്തുന്നു.(ശാസ്ത്രീയനാമം: Senna siamea).നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. കൊക്കോ, കാപ്പി, ചായത്തോട്ടങ്ങളില്‍ തണല്‍ മരമായി ഉപയോഗിക്കാറുണ്ട്. തിളപ്പിച്ച് ഊറ്റിയശേഷം ഇലയും ഇളംതണ്ടും കായയും ഭക്ഷ്യയോഗ്യമാണ്.
മ്യാന്മറിലും തായ്ലാന്റിലും ഇത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. Kaeng khilek എന്ന പ്രസിദ്ധ തായ് വിഭവത്തില്‍ ഇത് ഉപയോഗിക്കുന്നു. ഈ മരത്തിലടങ്ങിയിരിക്കുന്ന ബരകോന്‍ എന്ന സംയുക്തം ഒരു ഔഷധമാണ്. കാലിത്തീറ്റയായും മഞ്ഞക്കൊന്ന ഉപയോഗിച്ചുവരുന്നു. ഇത് മണ്ണില്‍ നൈട്രജന്‍ ഉണ്ടാക്കാറില്ല. തടി ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. പന്നികള്‍ക്ക് ഇലകള്‍ വിഷമാണ്. ഇലകള്‍ പൊതുവേ വിഷമാണ്. പലയിടത്തും മഞ്ഞക്കൊന്ന ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു.
No comments:
Post a Comment