ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ, ആല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വന്മരമാണു പേരാല്‍. Ficus benghalensi എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്. മിക്കവാറും പേരാലുകള്‍ മറ്റു മരങ്ങളിലെ പോടുകളില്‍ വളര്‍ന്ന് വായവവേരുകള്‍ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്. വേരേത് തടിയേത് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയില്ല. നിലത്തുതന്നെ വളര്‍ന്നുകാണുന്നവ മിക്കവാറും മനുഷ്യന്‍ നട്ടതായിരിക്കും.
ജാലികസിരാവിന്യാസമുള്ള മിനുസമുള്ള ലഘു ഇലകള്‍. പ്ലവിലകളോട് നല്ല സാമ്യമുണ്ട്. സിരകള്‍ നന്നായി തെളിഞ്ഞുകാണാം. അഞ്ചെട്ടു ജോടി പാര്‍ശ്വസിരകള്‍ ഉണ്ട്. വരള്‍ച്ചയുള്ള സ്ഥലത്തു വളരുന്ന പേരാലിന്റെ ഇല മുഴുവന്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ പൊഴിയും. പുതിയ ഇലകള്‍ പെട്ടെന്നു തന്നെയുണ്ടാവും. ജനുവരി മുതല്‍ മാര്‍ച്ചുവരെയാണു പൂക്കാലം.
പേരാലിന്റെ തൊലിയില്‍ ടാനിനും ഔഷധാംശവുമുണ്ട്. തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാന്‍ നല്ലതാണ്. വായവമൂലത്തിന്റെ അഗ്രഭാഗം കഠിനമായ ഛര്‍ദ്ദിക്കും ഗുഹ്യരോഗത്തിനും നല്ലതാണ്. ത്വക് രോഗങ്ങള്‍ക്കും വയറിളക്കത്തിനും പ്രമേഹത്തിനും അള്‍സറിനും അലര്‍ജിക്കുമെല്ലാം പേരാല്‍ ഔഷധമായി ഉപയോഗിക്കുന്നു.
വേര്, തൊലി, ഇലകള്‍, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.
No comments:
Post a Comment