ഗംഗാതീരങ്ങളിലും, ഗുജറാത്ത്, ഡക്കാന്‍ എന്നീ പ്രദേശങ്ങളിലും, കേരളത്തിലെ അര്‍ധനിത്യഹരിതവനങ്ങളിലും സമൃദ്ധമായി വളരുന്ന ചിരസ്ഥായി ഓഷധിയാണ് ആടുതിന്നാപ്പാല, ആടുകൊട്ടാപാല എന്നീ പേരുകളിലും അറിയപ്പെടുന്ന ആടുതൊടാപ്പാല.
ആടുതൊടാപ്പാലയില്‍ ബാഷ്പശീലതൈലം, ആല്‍ക്കലോയിഡ്, പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. അരിസ്റ്റലോക്കില്‍ എന്ന തിക്തപദാര്‍ഥവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ പിത്തം, വാതം, കഫം എന്നീ ത്രിദോഷങ്ങളെ നിയന്ത്രിക്കുന്നു. ആടുതൊടാപ്പാലയുടെ എല്ലാ ഭാഗങ്ങള്ക്കും ഉഗ്രമായ കയ്പുരസമാണ്. ഒരു കൃമിനാശകൗഷധമായ ഇതിന് രോഗങ്ങളുടെ ആവര്‍ത്തനസ്വഭാവം തടയുന്നതിനും (periodicity of diseases) ആരോഗ്യം വീണ്ടെടുക്കുന്നതിനും കഴിവുണ്ടെന്നു കരുതപ്പെടുന്നു.
ഇത് ഒരു ആര്‍ത്തവസ്രാവവര്‍ധനൗഷധമായും വിരേചനൗഷധമായും ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ചെടി ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ട് ഉണ്ടാക്കുന്ന ശീതകഷായം ആര്‍ത്തവക്രമക്കേടുകന്‍ക്കും കൃമിശല്യത്തിനും നല്ല ഔഷധമാണ്.
ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചാല്‍ പ്രസവസമയത്ത് ഗര്‍ഭാശയത്തിന്റെ സങ്കോചവികാസങ്ങന്‍ വര്‍ധിക്കുന്നതാണ്. അനാര്‍ത്തവം, വിഷമാര്‍ത്തവം, വിഷമപ്രസവം, വയറുവേദന, ആന്ത്രശൂല, വിട്ടുവിട്ടുള്ള പനി, വിരദോഷം തുടങ്ങിയ രോഗങ്ങന്‍ക്ക് ഇത് ആവണക്കെണ്ണയുമായി ചേര്‍ത്തുകൊടുക്കുന്നു. സിഫിലിസ്, ഗൊണോറിയ, പലതരം ത്വഗ്രോഗങ്ങള്‍, പാമ്പിന്‍വിഷം എന്നിവയ്ക്കും ഇത് ഒരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
No comments:
Post a Comment