പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം (ശാസ്ത്രീയനാമം: Garcinia indica). ഫലവര്‍ഗ്ഗങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചുവന്ന നിറമുള്ള ഫലമാണു് കോകം. ഇത് കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാര്‍പുളി എന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെ ജനുസ്സില്‍പെട്ട, മലബാര്‍ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയ്ക്കു വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിളയാണിത്. ഇതു് കേരളത്തില്‍ വിരളമായി മാത്രമെ കാണപ്പെടുന്നുള്ളു. . കാഴ്‌ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുണ്ട്. 10 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു ചെറു വൃക്ഷമാണിത്. 700 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ കാണുന്നു.
പുനംപുളിയുടെ കായുടെ പുറംതോട് ഉണങ്ങിയാല്‍ കുടംപുളി തന്നെയെന്നേ തോന്നൂ. പല ഭാഷയിലും ഇതിനു കോകം എന്നു പറയുന്നു. ഇതൊരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചുവരുന്നു. കുടമ്പുളിക്കും വാളന്‍പുളിക്കും പകരം ഇത് ഉപയോഗിക്കാറുണ്ട്. കോകം വെള്ളത്തില്‍ കുറച്ച് നേരം ഇട്ടുവച്ചാല്‍ വെള്ളത്തിന്റെ നിറം റോസ് ആയി മാറും. ചവര്‍പ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം, നല്ലൊരു ദഹനരസമാണിത്. വേനലില്‍ ദേഹത്തിന്റെ താപനില കുറയ്ക്കാനും ഇത് നല്ലതാണ്.

No comments:
Post a Comment