മധ്യഅമേരിക്കന്‍ വംശനായ ഒരു കുറ്റിച്ചെടിയാണ് രക്തനെല്ലി. (ശാസ്ത്രീയനാമം: Rivina humilis). ചെടിത്തക്കാളി എന്നും അറിയപ്പെടുന്നു. പല സ്ഥലത്തും ഇതിനെ ഒരു അധിനിവേശസസ്യമായാണ് കരുതിപ്പോരുന്നത് . കുറച്ചു സൂര്യപ്രകാശമേ വേണ്ടൂ. മുഴുവന്‍ തണലാണെങ്കിലും ഉപ്പുരസമുള്ള മണ്ണിലുമെല്ലാം വളരാന്‍ കഴിവുണ്ട്. വെള്ളയും പിങ്കും പൂക്കളും, പച്ച ഇലകളും, ഓറഞ്ചും ചുവപ്പും പഴങ്ങളും ഒരുമിച്ച് തന്നെ കാണുന്ന ഈ ചെടി ഒരു നല്ല കാഴ്‌ചയാണ്. പക്ഷികളെ ആകര്‍ഷിക്കാന്‍ ഉദ്യാനങ്ങളില്‍ വച്ചുപിടിപ്പിക്കാറുണ്ട്.
റെഡ് ഇന്ത്യക്കാര്‍ ഇതിനെ വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്നു. മെക്സിക്കോയില്‍ മുറിവിനെ ചികില്‍സിന്‍ ഇതിന്റെ ഇലകള്‍ ഉപയോഗിക്കാറുണ്ട്. ചെടി മുഴുവന്‍ വിഷമാണ്, പ്രത്യേകിച്ചും ഇലകള്‍. പക്ഷികള്‍ ഇവയുടെ പഴം തിന്നുമെങ്കിലും അവയ്ക്കും ഇതു വിഷം തന്നെ. പലവിധ രോഗങ്ങള്‍ക്കും ഔഷധമായി ഇതുപയോഗിക്കുന്നു. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ മണിത്തക്കാളിയ്ക്കു പകരം ഈ ചെടിയാണ് ഉപയോഗിച്ചുവരുന്നത്. Cyanophrys goodsoni എന്ന പുഴുവിന്റെ ഭക്ഷണം ഇതിന്റെ ഇലയാണ്.
No comments:
Post a Comment