പശ്ചിമഘട്ടമലനിരകളിലും നാട്ടിന്‍ പുറങ്ങളിലും കണ്ടുവരുന്ന അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒരു ഓര്‍ക്കിഡ് ആണ് സീതമുടി (Foxtail Orchid). തിരുവാതിര ഞാറ്റുവേല സമയത്താണ് സീതമുടി സാധാരണ പൂക്കുന്നത്. പൂച്ചവാല്, കുറുക്കന്‍ വാല്, ദ്രൗപതിമാല തുടങ്ങിയ പേരിലും അറിയപ്പെടുന്നു.
ശാസ്ത്രനാമം : നിങ്കോസ്റ്റൈലിസ് റെറ്റ്യൂസ. വെള്ള നിറത്തില്‍ പിങ്ക് പുള്ളിക്കുത്തുകളുള്ള നൂറോളം ചെറു പൂക്കള്‍ ചേര്‍ന്നതാണ് ഇതിന്റെ പൂങ്കുല. ഓരോ ഇതളുകളും പരാഗണപ്രാണികള്‍ക്കായി പൂന്തേന്‍ സൂക്ഷിക്കുന്നു. തേന്‍കുടത്തില്‍ മഴവെള്ളം വീഴാതിരിക്കാൻ നാവുപോലൊരു കുടയുണ്ട്. ബലമുള്ള മരക്കൊമ്പുകളില്‍ തൂങ്ങിക്കിടക്കുന്ന ഈ സസ്യം പഴക്കമുള്ള മരങ്ങള്‍ക്കൊപ്പം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
No comments:
Post a Comment