കേരളത്തിലെ വനപ്രദേശങ്ങളില്‍ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ആഴാന്ത അഥവാ വലിയ പലകപ്പയ്യാനി (ശാസ്ത്രീയനാമം: Pajanelia longifolia). ബിഗ്‌നോണിയേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, മ്യാന്മര്‍ എന്നിവിടങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്നും 750 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശങ്ങളില്‍ വളരുന്നു. ആഴാന്ത 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു.
പെരുമരത്തോട് സാദൃശ്യമുള്ളതാണ് ഇവയുടെ ഇലകള്‍. തടിക്ക് ഈടും ഉറപ്പും ഉണ്ടെങ്കിലും ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനു യോഗ്യമല്ല. വള്ളം, കളിപ്പാട്ടങ്ങള്‍, പായ്ക്കിങ് പെട്ടികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയെ ചിതലുകള്‍ ആക്രമിക്കാറില്ല. ഇല, വേര്, പൂക്കള്‍, കായ്കള്‍ എന്നിവ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു.

No comments:
Post a Comment