ഉയരത്തില്‍ പടര്‍ന്നുവളരുന്ന വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകള്‍ നേര്‍ത്തതും ബലം ഉള്ളവയുമാണ്. ഇവയ്ക്ക് വിഷാംശവുമുണ്ട്. വിത്തിനും വേരിനും ഇലകള്‍ക്കും ഔഷധമൂല്യമുള്ള ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള എന്നിങ്ങനെ രണ്ടു തരമുണ്ട്. വേരിനും ഇലയ്ക്കും മധുരരസവുമുണ്ട്.
കുന്നിച്ചെടിയുടെ വിത്തിനെ കുന്നിമണി എന്ന് വിളിക്കുന്നു. ചുവപ്പില്‍ കറുത്ത പൊട്ടോടുകൂടിയോ വെളുപ്പില്‍ കറുത്ത പൊട്ടോടു കൂടിയൊ അര സെന്റീമീറ്ററോളം വ്യാസമുള്ള വിത്തുകള്‍ ഉരുണ്ടിട്ടാണ്. കുന്നിമണിയില്‍ അബ്രിന്‍(abrin) എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു. ചിലയിനം മുട്ടു വാദ്യങ്ങള്‍ ഉണ്ടാക്കാനും ഗുടികകളായും ഇവ ഉപയോഗിക്കറുണ്ട്.
കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. അബ്രിന്‍, ഗ്ലൊബുലിന്‍, ആൽബുമോസ് എന്നിവയാണ് ഇതിലെ വിഷത്തിനു കാരണം. കുന്നിക്കുരു ഒരു മണിക്കൂര്‍ പശുവിന് പാലിലിട്ടു വച്ച് തോടുകളഞ്ഞശേഷം ചൂടുവെള്ളത്തില്‍ കഴുകിയെടുത്താല്‍ ശുദ്ധിയാകം. മൂന്നു മണിക്കൂര്‍ നേരം കാടി വെള്ളത്തില്‍ പുഴുങ്ങിയാലും മതി
No comments:
Post a Comment