പല നിറങ്ങളിലായി ഏകദേശം വര്‍ഷം മുഴുവനും പൂക്കള്‍ വിരിയുന്ന ഒരു അലങ്കാര സസ്യയിനമാണ് അഡീനിയം - Adenium. കൂടാതെ ഇവയെ പെട്ടെന്നുതന്നെ ബോര്‍സായ് രൂപത്തിലാക്കി മാറ്റുന്നതിനും കഴിയും.
Adenium obesum എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഒരു സസ്യമാണിത്. തൂവെള്ള നിറം മുതല്‍ കടും ചുവപ്പു നിറം വരെയുള്ളതും കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കള്‍ തണ്ടുകളുടെ അഗ്രഭാഗത്ത് കുലകളായി ഉണ്ടാകുന്നു. കൂടാതെ ഇലകളിലും തണ്ടുകളിലും കറ കാണപ്പെടുന്നതും ഇതിന്റെ സവിശേഷതയാണ്. തറയിലും ചട്ടികളിലും വളര്‍ത്താമെന്നതും, നട്ട് രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വാഭാവിക ബോര്‍സായ് ആകൃതി രൂപപ്പെടുന്നു എന്നതും ഇതിന്റെ എടുത്തുപറയത്തക്ക സവിശേഷഗുണമാണ്[.
No comments:
Post a Comment