ഇന്ത്യയിലെ നിത്യഹരിത വനങ്ങളില്‍ അപൂര്‍വമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് ചന്ദനവേമ്പ്. 28 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Toona ciliata) എന്നാണ്. ഇന്ത്യന്‍ മഹാഗണിയെന്നും അറിയപ്പെടുന്ന ഈ മരം മതഗിരി വേമ്പ്, തുണീമരം എന്നും ഇംഗ്ലീഷില്‍ ടൂണ എന്നും അറിയപ്പെടുന്നു. ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്. ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്. തെക്കു-കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ ഇലകള്‍ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകള്‍ നല്ല കാലിത്തീറ്റയാണ്. പൂക്കള്‍ തേന്‍ ഉല്‍പ്പാദനത്തില്‍ പ്രാധാന്യമുള്ളതാണ്. കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും വനപുനരുദ്ഭവത്തിനും ഉയോഗിക്കാറുണ്ട്.
പശ, പട്ട, പൂവ്, എണ്ണ, ഇല എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്രിദോഷങ്ങളെ ശമിപ്പിക്കുവാന്‍ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങള്‍, ചൊറിച്ചില്‍ , വൃണങ്ങള്‍ എന്നിവ ശമിപ്പിക്കുവാന്‍ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു.
No comments:
Post a Comment