ഇന്ത്യന്‍ വംശജനായ നിത്യഹരിതവൃക്ഷമാണ് അരണമരം. (ശാസ്ത്രീയനാമം: Polyalthia longifolia) ശബ്ദമലിനീകരണത്തെ അകറ്റാനായാണ് പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്. 40 മീറ്ററോളം പൊക്കം വയ്ക്കാറുണ്ട്. ഇലകളുടെ സാദൃശ്യം കൊണ്ടാവാം പലപ്പോഴും അശോകമരമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ഒട്ടും മുറിച്ച് നേരെയാക്കാതെ തന്നെ നല്ല നിരയായി വളരാന്‍ ഈ വൃക്ഷത്തിന് കഴിവുണ്ട്. വളയുന്നതും ബലമുള്ളതുമായ തടിയാണ് അരണമരത്തിന്റേത്. ദക്ഷിണേന്ത്യയില്‍ ചെണ്ട നിര്‍മ്മിക്കാനും ചൈനയില്‍ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളില്‍ മനുഷ്യനും ഇതിന്റെ പഴങ്ങള്‍ തിന്നാറുണ്ട്. [. ..
ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു.ചെറുതായിരിക്കുമ്പോള്‍ ഇളം പച്ചനിറമുള്ള ഇലകള്‍ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട് ഇലകള്‍ക്ക്. kite swallowtails പൂമ്പാറ്റകളുടെ ലാര്‍വ അരണമരത്തിലാണ് വളരുന്നത്..
പൂക്കള്‍
നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ് അരണമരത്തിന്. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കള്‍ നിലനില്ക്കുകയുള്ളൂ.
കായകള്‍
10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകള്‍ മൂക്കുമ്പോള്‍ കറുപ്പുനിറത്തിലാവുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും ഇഷ്ടഭക്ഷണമാണിത്. അവ തന്നെയാണ് വിത്തുവിതരണം നടത്തുന്നതും.
ഔഷധഗുണങ്ങള്‍
പനി, ത്വക് രോഗങ്ങള്‍ , രക്തസമ്മര്‍ദ്ദം, വിര രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. [. വിത്തുകളില്‍ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും ഔഷധയോഗ്യമായ മറ്റു പദാര്‍ത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.
No comments:
Post a Comment