തെക്കേ അമേരിക്ക സ്വദേശമായ ഒരു അലങ്കാരസസ്യമാണ് ബോഗണ്‍വില്ല (ബൊഗയണ്വില്ല) അഥവാ കടലാസുപിച്ചകം (കടലാസ്സുചെടി) . ഇതിന്റെ ബ്രാക്റ്റുകള്‍ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാല്‍ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്.
1768-ല്‍ ബ്രസീലില്‍ ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ് ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്.
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ് ഈ ചെടി. പുഷ്പങ്ങള്‍ വളരെ ചെറുതാണ്, വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാര്‍ഥത്തില്‍ ഇലകളാണ്(Bract). പിങ്ക്, മജന്ത, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ബ്രാക്റ്റുകള്‍ കാണപ്പെടുന്നു. ഇവയുടെ യഥാര്‍ത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്‍ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ അകീല്‍ തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
No comments:
Post a Comment