അപ്പോസൈനേസി (Apocynaceae) എന്ന സസ്യകുലത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യമാണ് ദന്തപ്പാല അഥവാ വെട്ടുപാല. (ഇംഗ്ലീഷ്: Sweet Indrajao). ഇതിന്റെ ശാസ്ത്രീയനാമം Wrightia tinctoria എന്നാണ്. വെല്‍പാല, അയ്യപ്പാല, ഗന്ധപ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നു. ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. ബര്‍മ്മയിലും ധാരാളം കണ്ടുവരുന്നു.
കേരളത്തില്‍ ദന്തപ്പാല സാധാരണയായി കാണുന്നില്ലെങ്കിലും ഇപ്പോള്‍ പല സ്ഥലത്തും ധാരാളം വളര്‍ത്തുന്നുണ്ട്. പീച്ചിയിലും കുതിരാന്റെ കയറ്റത്തിലും ഇത് ധാരാളം വളരുന്നുണ്ട്. തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളില്‍ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു.
ഔഷധവിധി: ഈ ഔഷധം തമിഴ്നാട്ടില്‍ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തില്‍ ഉള്ളതാണ്.
No comments:
Post a Comment