കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. തായ്ലൻഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളില്‍ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ കടക്കൊന്ന; ഇംഗ്ലീഷ്:Indian Laburnum. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ് . വസന്ത കാലത്ത് തളിർക്കുന്ന സ്വർണാഭമായ പൂക്കളാണ് ഈ ചെറുവൃക്ഷത്തിന്റെ പ്രത്യേകത.
മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്.കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. തായ്ലൻഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്.
മലയാളികളുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്.
ഔഷധഗുണം: കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാൻ കൊന്നപ്പൂക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കള്‍ ആയുര്‍വ്വേദ വൈദ്യന്മാര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങള്‍ അകറ്റുമെന്നും ആയുര്‍വേദ വിധികളില്‍ പറയുന്നു. മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകല്‍ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കേ ഇന്ത്യയില്‍ പുകയിലയുടെ രുചി വര്‍ദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ് ഉപയോഗിക്കാറുണ്ട്..
No comments:
Post a Comment