ഇന്ത്യ, ആഫ്രിക്ക, മലയ, ശ്രീലങ്ക തുടങ്ങിയിടങ്ങളില്‍ കാണപ്പെടുന്ന ഉയരം കൂടിയ ഒരു കാട്ടുമരമാണ് അരയാഞ്ഞിലി(Upas Tree).(ശാസ്ത്രീയനാമം: Antiaris toxicaria). ഇന്ത്യയില്‍ സഹ്യപര്‍വ്വതപ്രദേശം ഉള്‍പ്പെടുന്ന ദക്ഷിണഭാരതത്തിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എണ്‍പത് മീറ്റര്‍ വരെ പൊക്കം വരുന്ന ഈ വൃക്ഷത്തിന് ആഞ്ഞിലിയില്‍ നിന്നും വളരെ വ്യത്യാസമുണ്ട്.
ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ക്ക് 15 സെന്റിമീറ്ററോളം നീളവും 6 സെന്റിമീറ്ററോളം വീതിയുമുണ്ട്. അവ തണ്ടില്‍ ഒന്നിടവിട്ട് രണ്ടുനിരകളിലായി കാണുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവ പൂക്കുന്നത്. കായക്ക് ചുവപ്പുനിറമാണ്. വലിയ പൊക്കമുള്ള അരയാഞ്ഞിലിയുടെ മരത്തൊലി കട്ടിക്കൂടിയതാണ്. പരുപരുത്ത ഇതിന്റെ മരത്തൊലിക്ക് 2 സെന്റിമീറ്ററോളം കനമുണ്ട്.മരവുരി എന്നൊരു പേരുകൂടി ഈ വൃക്ഷത്തിനുണ്ട്.തടിയിലെ വെള്ളക്കറയില്‍ 'ആന്റിയാരിന്‍ ' എന്ന വിഷമുണ്ട്. മുന്‍കാലങ്ങളില്‍ മലയന്മാര്‍ അമ്പില്‍ പുരട്ടുന്ന വിഷമായി അരയാഞ്ഞിലിക്കറ ഉപയോഗിച്ചിരുന്നു. വെള്ളനിറമുള്ള തടിയ്ക്ക് ഈടും ഉറപ്പും കുറവാണ്.
No comments:
Post a Comment